Skip to main content

Posts

Showing posts with the label Article

ശതാബ്ദിയുടെ നിറവില്‍

അറിവിന്‍റെ വെളിച്ചം പകര്‍ന്നു നാടിന്‍റെ വിളക്കായ വിദ്യാലയം നൂറിന്‍റെ നിറവിലേക്ക് .

പരിസ്ഥിതിസംരക്ഷണം

പാഠപുസ്തകത്തിൽ നിന്നും അനുഭവങ്ങളിൽ നിന്നും വായിച്ചുംവരച്ചും പഠിച്ചും എഴുതിയും നാം മനസ്സിലാക്കിയ ഒരു കാര്യമുണ്ട് ...നമ്മുടെ പ്രകൃതി നമ്മുടെ പരിസ്ഥിതി സുന്ദരമാണെന്ന് പച്ച പുതച്ചു കിടക്കുന്ന നെൽപ്പാടങ്ങളും തലയുയർത്തിനിൽക്കുന്ന കുന്നുകളും മലകളും കുളിരേകുന്ന പുഴകളും സസ്യലതാദികളും ജീവജാലങ്ങളും നിറഞ്ഞ നമ്മുടെ പ്രകൃതി ദൈവത്തിന്റെസ്വന്തം നാട്ടിലെ ദൈവീകത നിറഞ്ഞ പ്രകൃതിയുടെ സൗന്ദര്യം തലമുറകൾ കൈമാറി കൈമാറി നമ്മളുടെ കരങ്ങളിൽ . നിലനിർത്താൻ നമുക്ക് സാധിക്കുന്നുണ്ടോ ? എന്ന ചോദ്യത്തിൽ നിന്ന് ആകട്ടെ പരിസ്ഥിതി സംരക്ഷണം എന്ന കാലികപ്രസക്തമായ വിഷയത്തിലേക്കുള്ള ചുവടുവെപ്പ്. ഒരുപാട് മാറിയ കാലഘട്ടത്തിൽ വ്യക്തികളുംഅവന്റെ ചിന്തകളും സമൂഹവും ഒക്കെ ഒരുപാട് മാറാൻ ശ്രമിക്കുമ്പോൾ വികസനം എന്ന പേരും പറഞ്ഞു ഈ പ്രകൃതിയുടെ മാറുപിളർക്കുന്ന കാഴ്ചകൾ അനുദിനം നാം കാണുന്നു. ദിനം തോറും ഉയർന്നുപൊങ്ങുന്ന കെട്ടിടങ്ങൾക്കു വേണ്ടി അവയുടെനിലവാരത്തിനു വേണ്ടിമുറിവേൽപ്പിക്ക പെടുന്നതുംഇല്ലാതാക്കുന്നതും നമ്മുടെ പ്രകൃതി തന്നെയാണ് ...ഓരോ ജൂൺ അഞ്ചിനും മാത്രം പ്രകൃതിയെ ഓർക്കുകയും പരിസ്ഥിതി സംരക്ഷണംഎന്നാൽ മരം നടൽ മാത്രം ആകുകയും ചെയ്യുന്ന ഇന്ന് ...